News and Events - 2019

കോഴിക്കോടിനെ സമ്പൂർണ്ണ ട്രാഫിക്ക് സാക്ഷരതാ നഗരമായി മാറ്റുവാൻ ട്രാഫിക്ക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്

കോഴിക്കോടിനെ 2020 ഡിസംബറോടെ സമ്പൂർണ്ണ ട്രാഫിക്ക് സാക്ഷരതാ നഗരമായി മാറ്റുക എന്ന ലഷ്യത്തോടെ കോഴിക്കോട് ട്രാഫിക്ക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് വിവിധ പദ്ധതികൾ നടപ്പിലാക്കുകയാണ് .ഇതിന്റെ ഭാഗമായി പുതിയ തലമുറയെ ഉയർന്ന ട്രാഫിക്ക് സംസ്കാരത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള സ്‌കൂൾ ട്രാഫിക്ക് ക്ലബുകളുടെ ജില്ലാതല ഉദ്ഘാടനം BEM സ്‌കൂളിൽ വെച്ച് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ശ്രീ .എ വി ജോർജ്ജ് IPS ൻറെ അധ്യക്ഷതയിൽ ഉത്തരമേഘലാ IGP ശ്രീ അശോക് യാദവ് IPS നിർവ്വഹിച്ചു . 2020 ഡിസംബർ 31 ആകുമ്പോഴേയ്ക്കും കോഴിക്കോടിനെ സമ്പൂർണ്ണ ട്രാഫിക്ക് സാക്ഷരതാ നഗരമായി മാറ്റുന്നതിനുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക (12 -10-2019 )

വാഹന മോഷ്ടാവ് പോലീസ് വലയിൽ

കോഴിക്കോട് ഫ്രാൻസിസ് റോഡിലെ വാഹന ഷോ റൂമിൽ മോഷണം നടത്തിയ യുവാവിനെ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക (10-10-2019 )

ലഹരിയുമായി യുവാവ് പിടിയിൽ

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽക്കുന്നതിനായി കൊണ്ട് വന്ന പുതു തലമുറ ലഹരിവസ്തുക്കളുമായി യുവാവ് ടൌൺ പോലീസിന്റെ പിടിയിൽ . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക (04 -10 -2019 )

പണം കവർന്ന ആൾ പിടിയിൽ

കോഴിക്കോട് സി എച് മേൽപ്പാലത്തിന് സമീപത്തെ സ്ഥാപനത്തിൽ നിന്നും പണം കവർന്ന ആൾ പിടിയിൽ . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

കോഴിക്കോട് സിറ്റി പോലീസ് കലാമേളയ്ക്ക് തുടക്കം.

ജില്ലാ പോലീസ് മേധാവി ശ്രീ എ വി ജോർജ് ഐ പി എസ് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു (21-09-2019) . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

സൈബർ സുരക്ഷാ വാരം

കേരളാ പോലീസ് സൈബർ ഇയർ 2019 ന്റെ ഭാഗമായി സൈബർ പോലീസ് കോഴിക്കോട് സംഘടിപ്പിച്ച സൈബർ ബോധവത്കരണത്തിന് മാതൃഭൂമി ന്യൂസ് ടോക്ക് ഷോയിലൂടെ സമാപനം , കഴിഞ്ഞ 16/09/2019 തിങ്കളാഴ്ച കിഡ്സൺ കോർണർ മാനാഞ്ചിറയിൽ നിന്നും ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന പരിപാടിയ്ക്ക് ഊഷ്മള മായ സപ്പോർട് ആയിരുന്നു പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. സമാപന ദിവസം ആയ വെള്ളിയാഴ്ച മാതൃഭൂമി ന്യൂസ് മായി സഹകരിച്ച് ടോക്ക് ഷോയും തുടർന്ന് സൈബർ ബോധവത്കരണ ഷോയും നടത്തി , ഉപകാരപ്രദമായ വീഡിയോകളിലൂടെയും ചോദ്യങ്ങൾ ചോദിച്ചും പോതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നടത്തിയ പരിപാടിയ്ക്ക് നിറഞ്ഞ കൈയടി നേടാനും സൈബർ പൊലീസിന് കഴിഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

മോഷ്ടാവ് പിടിയിൽ

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 2 വർഷക്കാലമായി മോഷണങ്ങൾ നടത്തി വന്ന ആളെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു .

സൈബർ സുരക്ഷാ വാരം

കേരള പോലീസ് സൈബർ പൊലീസിങ് ഇയർ 2019 ന്റെ ഭാഗമായി , കോഴിക്കോട് സിറ്റിയിൽ സൈബർ വിങ്ങിന്റെ നേതൃത്വത്തിൽ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും, സുരക്ഷയെ കുറിച്ചും ഉള്ള ബോധവൽക്കരണ വാരത്തിന്റെ ഉദ്‌ഘാടനം ഡോക്ടർ വിനോദ് ഭട്ടതിരിപ്പാട് ഇന്ന് (16 -09 -2019 ) നിർവഹിച്ചു . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

സൈബർ സുരക്ഷാ വാരം

അറിവും അവസരങ്ങളും തരുന്നതോടൊപ്പം ദുരുപയോഗ സാധ്യതകളും ഇന്‍റര്‍‍നെറ്റില്‍ വളരെയുണ്ട്. ഇന്‍റര്‍‍നെറ്റില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്‍റര്‍‍നെറ്റിന്‍റെ ചതിക്കുഴികളെക്കുറിച്ച് ജാഗരൂകരായി ഇരിക്കുകയും വേണം. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് ഒരു കുറ്റകൃത്യമാണ് എന്നുള്ള അറിവില്ല. ഇക്കാര്യങ്ങളില്‍ ബോധവത്കരണത്തിന് കോഴിക്കോട് സിറ്റി പോലീസ് സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും, സുരക്ഷയെ കുറിച്ചും അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. റെഡ് എഫ്.എം., മാതൃഭൂമി ന്യൂസ് എന്നിവരുടെ സഹായത്തോടെ ഈ വരുന്ന സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ചര്‍ച്ചാ ക്ലാസ്സുകള്‍, ലൈവ് ഷോകള്‍, ചോദ്യോത്തര പരിപാടി എന്നിവ ഉണ്ടാകും. സെപ്റ്റംബര്‍ 20 ന് ടെലിവിഷന്‍ ടോക് ഷോയും ഉണ്ടായിരിക്കും.

റോഡ് സുരക്ഷാ വാരം 2019

റോഡ് സുരക്ഷ ജീവൻ രക്ഷ

ഫെബ്രുവരി 4 മുതൽ 10 വരെ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ വാരമായി ആചരിക്കുന്നു.

"Zero Hour"

An initiative for enforcement with awareness

One hour in a day time will be identified as "Zero Hour"

  • No Penalty
  • No MV Petty Case
  • But they will have to attend traffic awareness session