ജില്ലാ പോലീസ് ഭരണം, കോഴിക്കോട് സിറ്റി
            കേരളത്തിലെ മൂന്നാമത്തെ വലിയ മുനിസിപ്പൽ കോർപ്പറേഷനാണിത്. കോഴിക്കോട് കോർപ്പറേഷൻ, ഫിറോക്ക് & രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി, ഒളവണ്ണ, തലക്കുളത്തൂർ, കക്കോടി, കുരുവട്ടൂർ, മടവൂർ, മാവൂർ, പെരുമണ്ണ, കുന്നമംഗലം, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളുടെ മുഴുവൻ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് കോഴിക്കോട് നഗരത്തിന്റെ അധികാരപരിധി.
     കോഴിക്കോട് സിറ്റി, കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ്. കോഴിക്കോട് - നോർത്ത്, കോഴിക്കോട് - സൗത്ത്, ബേപ്പൂർ, കുന്നമംഗലം നിയമസഭാ മണ്ഡലങ്ങളും എലത്തൂർ, കൊടുവള്ളി മണ്ഡലങ്ങളുടെ ഒരു ഭാഗവും കോഴിക്കോട് സിറ്റി പോലീസ് ജില്ലയിൽ ഉൾപ്പെടുന്നു.
       ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജനസംഖ്യയുടെ പ്രധാന ഭാഗമാണ്. ജൈനന്മാർ, ഫാർസികൾ, ജൂതന്മാർ തുടങ്ങിയ ഏതാനും കുടുംബങ്ങളും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഗുജറാത്തികൾ, മാർവാഡികൾ, ബംഗാളികൾ തുടങ്ങി ബിസിനസ് ആവശ്യത്തിനായി ഇവിടെയെത്തിയവരും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ജനങ്ങൾ പൊതുവെ സമാധാനപ്രിയരാണ്.