News and Events - 2020

മാല മോഷ്ടാവ് പോലീസ് പിടിയിൽ

ബൈക്കിലെത്തി മാല തട്ടിപ്പറിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

മോഷണം, നാടോടി സ്ത്രീകൾ അറസ്റ്റിൽ

കോടതി വളപ്പിൽ നിന്നും 800 കിലോ ഇരുമ്പ് കമ്പി കടത്തികൊണ്ട് പോയ അഞ്ചു നാടോടി സ്ത്രീകളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

ആറര കിലോ കഞ്ചാവുമായി നാല് യുവാക്കളെ പാറോപ്പടിയിൽ വെച്ച് ചേവായൂർ പോലീസും , ഏഴര കിലോ കഞ്ചാവുമായി മറ്റൊരു യുവാവിനെ പാവങ്ങാട് നിന്നും എലത്തൂർ പോലീസും അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

നിർത്തിയിട്ട കാറിൽ മോഷണം, പ്രതി പിടിയിൽ

നിർത്തിയിട്ട കാറിൽ നിന്നും സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

മോഷ്ടാക്കളെ പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കുക

കിണാശേരി അലങ്കാര മത്സ്യകട കുത്തിത്തുറന്ന് മോഷണം നടത്തിയ ഈ മോഷ്ടാക്കളെ പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കുക . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണം കവർന്നയാൾ പിടിയിൽ

വീടുകളിലെ ജനലുകളിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്നയാളെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

ഇ -സിം തട്ടിപ്പ് വ്യാപകം

രാജ്യത്ത് ഇ -സിം വഴിയുള്ള തട്ടിപ്പ് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

സ്വാതന്ത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം കോഴിക്കോട് വിക്രം മൈതാനിയിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി ആഘോഷിച്ചു

സംസ്ഥാന പോലീസ് മേധാവി ശ്രീ ലോക് നാഥ് ബെഹ്റ കോഴിക്കോട് പരാതി പരിഹാര അദാലത്ത് നടത്തി

അദാലത്തില്‍ 63 പരാതികള്‍ പരിഗണിച്ചു. 12 എണ്ണം തുടര്‍ നടപടികള്‍ക്കായി പോലീസ് ആസ്ഥാനത്തിനു കൈമാറി. 75 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരാതി കേള്‍ക്കുന്ന സഭയിലും സംസ്ഥാന പോലീസ് മേധാവി പങ്കെടുത്തു. ഉത്തരമേഖല ഐ.ജി ശ്രീ അശോക് യാദവ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ എ.വി ജോര്‍ജ്ജ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനും അദ്ദേഹം സന്ദര്‍ശിച്ചു. ചിത്രങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

റിപ്പബ്ലിക് ദിനാഘോഷം

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോഴിക്കോട് ബീച്ച് പരിസരത്തുവെച്ചു സമുചിതമായി ആഘോഷിച്ചു. ഗ്യാലറി സന്ദർശിച്ചാൽ ചിത്രങ്ങളും വീഡിയോയും കാണാം

Photo Gallery Video Gallery

നന്മ നിറഞ്ഞ പോലീസുകാരന് മേലധികാരിയുടെ ആദരം

ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്ന യുവാവിന് തുണയായി പോലീസ് കാരൻ . എലത്തൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ റിജിത് .കെ ആണ് യുവാവിന് സഹായവുമായി രക്ഷകനായത്. കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക് പേജ് സന്ദർശിക്കുക

ഉദ്‌ഘാടനം

ആധുനീകരിച്ച പോലീസ് കൺട്രോൾ റൂമിൻറെയും സൈബർ പോലീസ് സ്റ്റേഷന്റെയും സൈബർ ഡോമിന്റെയും ഉദ്‌ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു കൂടുതൽ വാർത്തകൾക്കും ഫോട്ടോകൾക്കും ഫേസ്ബുക് പേജ് സന്ദർശിക്കുക

പോലീസ് അക്ഷയപാത്രം പദ്ധതി ഉദ്‌ഘാടനം ചെയ്തു

ജനമൈത്രി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസും തെരുവിലെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടപ്പാക്കുന്ന പോലീസ് അക്ഷയപാത്രം പദ്ധതി പ്രവർത്തനമാരംഭിച്ചു. ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ വൈകിട്ട് മൂന്നു മണി വരെ ഉച്ചഭക്ഷണം നൽകും. പാവമണി റോഡിൽ പോലീസ് കാന്റീന് എതിർ വശത്താണ് പോലീസ് അക്ഷയപാത്രം പ്രവർത്തിക്കുന്നത് . മുൻകൂട്ടി രജിസ്റ്റർ ചെയ്ത് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഭക്ഷണം വിതരണം ചെയ്യാം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9495864073.